Saturday, January 14, 2012

നീറുന്ന മനസ്സുമായി ജീവിക്കുന്നവര്‍

ഒരു ബ്ലോഗ്‌ എഴുതണമെന്നു വിചാരിച്ചിട്ട് കുറെ കാലമായി ഇപ്പോഴാ ഒരു അവസരം കിട്ടിയത്.........

നമ്മുടെ ഈ ചെറിയ ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന ഏറ്റവും ക്രുരമായ ഒന്നാണ് സ്ത്രീകള്‍ക്ക് എതിരായി നടക്കുന്ന കുറ്റകൃത്യങ്ങള്‍ .......എന്നും പത്രത്തില്‍ വായിക്കും ഇന്ന സ്ഥലത്ത് ഇത്ര ആള്‍ക്കാര് ഒരു സ്ത്രീയെ അല്ലെങ്കില്‍ കുട്ടികളെ പീഡിപ്പിച്ചു പീഡിപ്പിച്ചു എന്ന്. പുരുഷന്മാര്‍ വിചാരിച്ചാല്‍ ഈ പീഡനം അവസാനിപ്പിക്കാനകുമോ? അതോ സ്ത്രീകള്‍ വിചാരിച്ചാല്‍ സാധിക്കുമോ?

Wednesday, March 9, 2011

മന:സമാധാനം എന്നാല്‍ എന്താ ?

ജനനം മുതല്‍ മരണം വരെ ലഭിക്കാത്ത ഒന്നാണോ മന:സമാധാനം ? യഥാര്‍ത്ഥത്തില്‍ എന്താണ് ഈ സമാധാനം ? എന്റെ ചെറിയ അനുഭവം പറയുകയാണെങ്കില്‍ അങ്ങിനെ ഒരു സമാധാനം ഇല്ല എന്നാണ് തോന്നുന്നത്.ചെറുപ്പത്തില്‍ സ്കൂളില്‍ പഠിക്കുന്നത് മുതലാണ് ഈ വികാരം തോന്നി തുടങ്ങിയത്.കാലത്ത് എഴുന്നേറ്റ് പഠിക്കണം പഠിച്ചത് മുഴുവനായില്ലെങ്കില്‍ പിന്നെ മനസമാധാനം നഷ്ടപെട്ടു. പൊതുവേ മടിയനായ ഒരാള്‍ക്ക് ആണ് മനസമാധാനം ഇല്ലാത്ത അവസ്ഥ വരുക എന്ന് ചി ന്തിക്കും ഒരിക്കലുമില്ല നന്നായി പഠിച്ചു വന്ന എന്റെ കൂട്ടുകാര്‍ പറയും "ഒന്നും പടിച്ചെട്ടില്ല ,എന്താ ചെയ്യാ?"പക്ഷെ മാഷ് ചോദ്യം ചോദിക്കുമ്പോള്‍ അവര്‍ ഉത്തരം പറയും അപ്പോള്‍ , എന്നെ പറ്റിച്ചുല്ലെ? ക്ലാസ്സില്‍ ഒന്നാമനകാനുള്ള മനസമാധനമില്ലയിമ ,,,.വിദ്യാഭ്യാസ കാലം ഒരു പക്ഷെ മനസമാധാനം ഉള്ള കാലഘട്ടമാണ് അത് പിന്നീടുള്ള കാലത്ത് മനസിലാകും.പിന്നീട് വരുന്ന കാലം ഈ സാധനം കണി കാണാന്‍ പോലും കിട്ടില്ല എന്നാണ് എന്റെ അഭിപ്രായം (എന്റെ മാത്രം).നമ്മുടെ മാതാ പിതാക്കള്‍ അവര്‍ക്ക് എപ്പോഴെങ്കിലും മനസമാധാനം ഉള്ളതായി കണ്ടിട്ടുണ്ടോ?ജോലി ഭാരം കഴിഞ്ഞു വരുന്ന പിതാവ് (ഗള്‍ഫുകാരുടെ കാര്യം പറയേണ്ട കാര്യമില്ല) ഒരു മനസമാധാനവും ഇല്ലാതെയാകും വീട്ടില്‍ വരുക.കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് വരെ മനസമാധാനം ഒരു പരിധിവരെ ഇവര്‍ക്ക് ഉണ്ടായിരിന്നു.ഇന്ന് നമ്മുടെ ജീവിത നിലവാരം വര്‍ധിച്ചു എളുപ്പമല്ല ജീവിച്ചു പോകാന്‍ എന്നായിരിക്കുന്നു .മരുന്ന്,സാധനങ്ങളുടെ വില, മക്കളുടെ പഠിപ്പ്, ദൈനംദിന ചിലവുകള്‍ , കുടുംബത്തില്‍ കല്യാണമോ മറ്റു ആഘോഷ പരിപാടികളോ ഉണ്ടെങ്കില്‍ അതിന്റെ എക്സ്ട്രാ ചിലവുകള്‍ ഒരു സാധാരണക്കാരനായ പിതാവ് നക്ഷത്രം എണ്ണുന്നു.ഇത്രോയെക്കെ അനുഭവിക്കുമ്പോള്‍ പോര എന്ന് പറഞ്ഞു കൊണ്ട് മറ്റു ചില വേവലാതികള്‍ അതായത് സ്വന്തം മക്കള്‍ സ്കൂള്‍ വിട്ട് വീട്ടില്‍ സുരക്ഷിതരായി എത്തിയോ?ഇപ്പോഴത്തെ കാലമല്ലേ?തീര്‍ച്ചയായും ഒരു പാട് മാനസിക സമ്മര്‍ദം അനുഭവിക്കുന്ന പിതാവ്.ഇനി മാതാവിനോ , മനസമാധാനം ഇല്ല എന്ന വാക്ക് ഈ കാലത്ത് ഏറ്റവും കുടുതല്‍ ഉപയോഗിക്കുന്നത് സ്ത്രീകളാണ് കാരണം വീട്ടിലെ ഉത്തിരവാധിത്വം മുഴുവന്‍ ഇവരുടെ ചുമലിലാണ് , "ഒരു രാജ്യം ഭരിക്കാന്‍ എളുപ്പമാണ് ഒരു വീട് ഭരിക്കാന്‍ എളുപ്പമല്ല" ഇത് എന്റെ വാക്കുകളല്ല എന്നാലും എടുത്ത് പ്രയോഗിച്ചു.മക്കളെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്ക് മാതാവിന്റെതാണ്,കാരണം മാതാവ്‌ അധ്യാപികയും കൂടിയാണ് .പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ അത്യന്താപേക്ഷിതമാണ്‌ ,കുട്ടികള്‍ തെറ്റ് ചെയ്താല്‍ വളര്‍ത്തു ദോഷം എന്നെ പറയു.മരണം വരെ മനസമാധാനം ലഭിക്കാത്ത ഒരു വിഭാഗമാണ് മാതാക്കള്‍ .വാര്‍ദ്ധക്യം മരണത്തിലേക്കുള്ള ചവിട്ടു പടിയായി കരുതുന്നു,ഇവര്‍ക്ക് മരിക്കുമോ എന്നുള്ള ഭയം അത് അവരുടെ മനസമാധാനം ഇല്ലാതാക്കും.ഏതൊരു പ്രാര്‍ത്ഥന കേന്ദ്രത്തില്‍ പോയാലും വാര്‍ദ്ധക്യം എത്തിയവരെ ഒരു പാട് കാണുവാന്‍ സാധിക്കും.ഇത് തന്നെയല്ലേ ഇവരുടെ മനസമാധാനം നഷ്ടമായെന്നതിനു തെളിവ്.

Tuesday, March 8, 2011

ഇന്ന് വനിതാ ദിനം

യഥാര്‍ത്ഥത്തില്‍ ഇങ്ങിനെ ഒരു ദിവസം വേണോ?നമ്മുടെ ദൈനംദിന ജീവിതത്തില്‍ എന്നും ഈ ദിനം ഇല്ലേ?പാവം വനിതകള്‍ അവരെയും നമ്മള്‍ കലണ്ടറില്‍ ഒരു കോളത്തില്‍ ഉള്‍പെടുത്തി. ഇന്ന് ടി.വി. കണ്ടപ്പോള്‍ സ്ത്രീ പീഡനങ്ങളും അതിനെ പറ്റി കേരള വനിതാ കമ്മിഷന്‍ ചെയര്‍പെര്‍സണ്‍ ജസ്റ്റിസ് ശ്രീ ദേവി വളരെയധികം വേദനയോടെ പറയുന്നതും എല്ലാം കേട്ടു . നമ്മുടെ വനിതാ കമ്മീഷന്‍ അനുഭവിക്കുന്ന മാനസിക വേദന ഇത്ര മാത്രം എങ്കില്‍ സാധാരണ വനിതകളുടെ കാര്യം എന്തായിരിക്കും.നമ്മുടെ സഹോദരിമാര്‍ അവരെ സഹായിക്കേണ്ടതും സംരക്ഷിക്കേണ്ടതും ആരാ?

Sunday, February 27, 2011

എന്താണ് ഇലക്ഷന്‍ അഥവാ തിരഞ്ഞെടുപ്പ് ?

"ഈ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന്നു സര്‍വ്വ ഐശ്വര്യവും അഭിനന്ദനവും"

ഞാന്‍ ഒരു സാധാരണ ഇന്ത്യന്‍ പൗരന്‍ ആണ്. ചെറുപ്പം മുതലേ കാണുന്നതാണ് നമ്മുടെ നാട്ടില്‍ തിരഞ്ഞെടുപ്പും അതിന്‍ ചുറ്റിപറ്റിയുള്ള കോലാഹലങ്ങളും .യഥാര്‍ത്ഥത്തില്‍ എന്താണ് തിരഞ്ഞെടുപ്പ് ?അറിയാത്ത കാര്യങ്ങള്‍ മറ്റുള്ളവരോട് ചോദിച്ചു മനസിലാക്കണമെന്ന് എന്റെ പിതാവ് പറഞ്ഞു തന്നിട്ടുണ്ട് അത് കൊണ്ട് ചോദിക്കുന്നതാണ്. നമുക്ക് എല്ലാ ദിവസത്തിനും ഓരോ പ്രത്യേക പേരുകള്‍ ഉണ്ടല്ലോ ഉദാഹരണത്തിന് ന്യൂ ഇയര്‍ ,വാലന്‍ദയ്സ് ഡേ ,വിഡ്ഢികളുടെ ദിനം അങ്ങിനെ ഒരു പാട് ദിനങ്ങള്‍ അത് കൊണ്ടാണ് ഞാന്‍ ആദ്യം ഒരു ഹാപ്പി വിഷസ് തിരഞ്ഞെടുപ്പിന്‍ നല്‍കിയത് "ഇത് എല്ലാ അഞ്ചു കൊല്ലവും കൂടുമ്പോള്‍ വരുന്നതാണല്ലോ".............